റജൗരിയിലെ ബീംബര്‍ ഖാലി സെക്ടറില്‍ പുലര്‍ച്ചെ നാലരയ്‌ക്ക് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാകിസ്ഥാന്‍ വെടിവെയ്പ്പും മോര്‍ട്ടാര്‍ ആക്രമണവും നടത്തി. വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ ജവാന് പരിക്കേറ്റു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. പാകിസ്ഥാനില്‍ അതിര്‍ത്തി കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയതിന് ശേഷം പാകിസ്ഥാന്‍ നടത്തുന്ന 30-ാം വെടി നിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്. അതിനിടെ ജമ്മുകശ്‍മീരില്‍ ദേശവിരുദ്ധ പ്രവര്‍ത്തനത്തനം നടത്തിയ 12 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പുറത്താക്കി.