Asianet News MalayalamAsianet News Malayalam

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; സൈന്യം ഒരു ഭീകരനെ വധിച്ചു

one terrorist killed in encounter with security forces
Author
First Published Jan 3, 2017, 5:06 AM IST

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. സോപോറിലൂടെ ഒരു തീവ്രവാദ സംഘം കടന്നുപോകുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ ആക്രമണത്തിലാണ് ഒരു ഭീകരനെ വധിക്കാനായത്. ലഷ്‌കറ തൊയ്ബ ഭീകരനാണ് കൊല്ലപ്പെട്ടത്. എ കെ 47 തോക്കും വെടിമരുന്നും കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് സുരക്ഷാ സേന പിടിച്ചെടുത്തു.

Follow Us:
Download App:
  • android
  • ios