കൊച്ചിയിലെ സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന്റെ എച്ച് ആര്‍ ഡയറക്‌ടറായ പാലക്കാട് സ്വദേശി അനില്‍ നായരുടെ പണമാണ് നഷ്ടമായത്. എച്ച് ഡി എഫ് സിയുടെ ക്രെഡിറ്റ് കാര്‍ഡാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൊബൈലില്‍ പണം പിന്‍വലിച്ചതായി ഒരു മെസേജ് കിട്ടി. വസ്ത്രങ്ങള്‍ വിറ്റഴിക്കുന്ന വൈബ്‌സൈറ്റ് വഴി 1.66 ലക്ഷം രൂപയുടെ ഇടപാട് നടത്തിയെന്നായിരുന്നു മെസേജ്. കാക്കനാട്ടെ ഫ്‌ലാറ്റില്‍ ഉറക്കത്തിലായിരുന്ന അനില്‍ നായര്‍ മെസേജ് കണ്ട് ഞെട്ടി. അപ്പോള്‍ തന്നെ പണം നഷ്ടമായ കാര്യം എച്ച് ഡി എഫ് സി അധികൃതരെ അറിയിച്ചു. പിന്നെ പോലീസിലും പരാതി നല്‍കി.

സംഭവത്തെക്കുറിച്ച് ബാങ്ക് അധികൃതര്‍ അഭ്യന്തര അന്വേഷണം തുടങ്ങിയതായി അറിയിച്ചുണ്ട്. തൃക്കാക്കര പോലീസും അന്വേഷണം തുടങ്ങി.