ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ ഉത്തരേന്ത്യൻ സംഘത്തിന്‍റെ ഏജന്‍റുമാരായ മൂന്ന് പേർ മലപ്പുറം പെരിന്തൽമണ്ണയിൽ പിടിയിലായി. കോടികളുടെ സമ്മാനം അടിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് സർവീസ് ചാർജായി പണം വാങ്ങിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.

മലപ്പുറം: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ ഉത്തരേന്ത്യൻ സംഘത്തിന്‍റെ ഏജന്‍റുമാരായ മൂന്ന് പേർ മലപ്പുറം പെരിന്തൽമണ്ണയിൽ പിടിയിലായി. കോടികളുടെ സമ്മാനം അടിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് സർവീസ് ചാർജായി പണം വാങ്ങിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.

പെരിന്തൽമണ്ണ സ്വദേശികളായ സക്കീർ ഹുസൈൻ, മുഹമ്മദ് തസ്ലീം, അബ്ദുൾ ബാരിസ് എന്നിവരാണ് അറസ്റ്റിലായത്. 58 എടിഎം കാർഡുകളും 6 ബാങ്ക് പാസ് ബുക്കുകളും 3 ലക്ഷം രൂപയും ഇവരില്‍ നിന്നും പിടിച്ചെടുത്തു.