ബീജിംഗ്: സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ട കാമുകിയെ തേടി കിലോമീറ്റര്‍ താണ്ടിയെത്തിയാള്‍ക്ക് നേരിടേണ്ടി വന്ന അനഭവം വൈറലാകുന്നു. ഡേറ്റിങ് സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ കാണാന്‍ എത്തിയ ലി യു എന്ന യുവാവിനാണു യുവതിയുടെ ഭര്‍ത്താവിന്‍റെയും കൂട്ടുകാരുടെ കൈയില്‍ നിന്നു ക്രൂരമര്‍ദ്ദനം നേരിടേണ്ടി വന്നത്.

തെക്കു- വടക്കന്‍ ചൈനയിലെ യുന്നാന്‍ പ്രവശ്യയിലാണു സംഭവം. കാമുകിയെ തേടിയെത്തിയ ഇയാളെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നു മരത്തില്‍ കേട്ടിയിട്ട ശേഷം വന്‍ ജനക്കൂട്ടം നോക്കി നില്‍ക്കെ കൈാര്യം ചെയ്യുകയാിരുന്നു. കാമുകനെ മരത്തില്‍ കെട്ടിയിട്ട ശേഷം നാലു പുരുഷന്മാര്‍ ചേര്‍ന്നു തുകല്‍ ബെല്‍റ്റുകളും ചാട്ടവാറും കൊണ്ട് അടിക്കുകയായിരുന്നു. 

കണ്ടു നിന്നവര്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതോടെ സംഭവം പുറം ലോമകറിഞ്ഞു. യുവാവിനെ നാലുപേര്‍ ചേര്‍ന്നു മര്‍ദ്ദിക്കുമ്പോള്‍ ജനക്കൂട്ടം നോക്കി നില്‍ക്കുകയായിരുന്നു. ഡെയ്ലിമെയില്‍ അടക്കമുള്ള വിദേശ സൈറ്റുകള്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.