തിരുവനന്തപുരം: ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റുകളെ പിടികൂടാനുള്ള ഓപ്പറേഷന്‍ ബിഗ് ഡാഡി പദ്ധതി പ്രകാരം വീണ്ടും നടപടി. സീരിയല്‍ നടിയും വിദേശ യുവതിയും അടക്കം 14 പേരെയാണ് തിരുവനന്തപുരത്തു നിന്നും പ്രത്യേക പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്. ഇവരില്‍ നാല് പേര്‍ സ്ത്രീകളാണ്.
ഓണ്‍ലന്‍ വഴി പെണ്‍വാണിഭം നടത്തുന്ന സംഘങ്ങളെ പിടികൂടാന്‍ കേരള പൊലീസ് ആവിഷ്‌കരിച്ച ഓപ്പറേഷന്‍ ബിഗ് ഡാഡി പദ്ധതി പ്രകാരം രണ്ട് ഘട്ടങ്ങളിലായി നിരവധി പേരെ പിടികൂടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നടപടി.
തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന 14 അംഗ സംഘത്തെയാണ് പൊലീസ് പിടികൂടിയത്. 10 പുരുഷന്‍മാരും നാല് സ്ത്രീകളുമാണ് കസ്റ്റഡിയിലായത്. ആവശ്യക്കാര്‍ക്ക് കാഴ്ച വെക്കാന്‍ കൊണ്ടു വന്നിരുന്ന സ്ത്രീകളും നടത്തിപ്പുകാരുമാണ് പിടിയിലായത്. ഒരു സീരിയല്‍ നടിയും ഒരു വിദേശ യുവതിയും ഇക്കൂട്ടത്തില്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അന്വേഷണത്തിന് നേതൃത്വം വഹിക്കുന്ന ഐ.ജി എസ് ശ്രീജിത്ത് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നാണ് വിവരം.
