മോദിയും യോഗിയും യോഗ്യന്‍മാര്‍ ബാക്കിയുള്ളവര്‍ അഴിമതിക്കാരല്ലെന്ന് പറയാനാകില്ല ബിജെപി എംപിയുടെ പ്രസ്ഥാവന വിവാദമാകുന്നു
ലക്നൗ: ബിജെപിയില് യോഗ്യന്മാരായുള്ളത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര് പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മാത്രമാണെന്ന് ബിജെപി എംപി. ബിജെപി എംപി ബ്രിജ് ഭൂഷൺ ശരണിന്റേതാണ് പ്രസ്താവന. നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മാത്രമാണ് പാർട്ടിയിൽ അഴിമതിക്കാരല്ലാത്തത്. മറ്റ് നേതാക്കളെക്കുറിച്ച് അഴിമതിക്കാരല്ലെന്ന് പറയാനാവില്ലെന്നായിരുന്നു പ്രസ്താവന.
നരേന്ദ്ര മോദിയെക്കുറിച്ചും യോഗി ആദിത്യനാഥിനെക്കുറിച്ചും ഇതുവരെ അഴിമതി ആരോപണങ്ങള് ഉണ്ടായിട്ടില്ല. പാർട്ടിയിലെ മറ്റ് നേതാക്കളെക്കുറിച്ച് ഇത്തരത്തിൽ പറയാനാവില്ലെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. നേരത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കുരയ്ക്കുന്ന പട്ടിയെന്ന് ബ്രിജ് ഭൂഷൺ വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു.
