തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃനിരയില്‍ നിന്ന് പ്രവര്‍ത്തിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടി. രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കുമോ എന്നതിലും ധാരണയായില്ല . പ്രശ്നപരിഹാരത്തിന് ശ്രമിച്ച രമേശ് ചെന്നിത്തലയുടെ മധ്യസ്ഥ ശ്രമം വിജയം കണ്ടില്ല. കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് രമേശ് ചെന്നിത്തലയുടെ മധ്യസ്ഥ ശ്രമം ഉണ്ടായത്.

ഉമ്മന്‍ചാണ്ടിയുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിയെങ്കിലും ഉമ്മന്‍ചാണ്ടി മുന്‍ നിലപാടിലുറച്ച് നില്‍ക്കുകയായിരുന്നു. അതേസമയം യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. സംഘടന തിരഞ്ഞെടുപ്പെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി . ഡിസിസി പുനസംഘടനയോടെ എ ഗ്രൂപ്പിനുണ്ടായ പ്രശ്‌നങ്ങളും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. എംഎല്‍എ ഹോസ്റ്റലിലെത്തിയാണ് രമേശ് ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയത്