കൊച്ചി: ചില സാമ്പത്തിക ശക്തികള്‍ തന്നെ ബ്ളാക്മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നതായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.സരിതയുടെ അഭിഭാഷകന്‍ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചപ്പോഴാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം പറഞ്ഞത്.

കിളിഫ് ഹൈസില്‍ വച്ച് സരിതയെ ലൈംഗികമായി ഉപയോഗിച്ചു എന്ന ആരോപണം അഡ്വ ബിഎ ആളൂര്‍ ഉന്നയിച്ചപ്പോഴായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. പൊതു ജനമധ്യത്തിന്‍ തന്നെ അവഹേളിക്കാന്‍ ശ്രമം നടക്കുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസ് നല്‍കിയിരുന്നു. തന്‍റെ ഓദ്യോഗിക ജീവിതം സുതാര്യമാണ്. ഓഫീസിലും,വീട്ടിലും എപ്പോഴും ആര്‍ക്കും കടന്ന് വരാം. തെറ്റ് ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസമാണ് തന്റെ ശക്തി. ചില സാമ്പത്തികശക്തികളാണ് തനിക്കെതിരെ ഗുഡാലോചന നടത്തുന്നത്.

സോളാര്‍ പദ്ധതിക്കായി 2 കോടി 16 ലക്ഷം രൂപ സരിതയില്‍ നിന്ന് പലപ്പോഴായി വാങ്ങിയെന്ന ആരോപണവും ഉമ്മന്‍ചാണ്ടി നിഷേധിച്ചു.അഞ്ച് ദിവസമായി 37 മണിക്കൂറാണ് കമ്മീഷന്‍ ഉമ്മന്‍ചാണ്ടിയെ വിസ്തരിച്ചത്. ഇനി ഫെബ്രവരി നാലിനാണ് വിസ്താരം.