തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണി ഗ്രൂപ്പ് യു.ഡി.എഫ് വിട്ടത് സ്വന്തം തീരുമാനപ്രകാരമാണെന്നും തിരിച്ചു വരുന്നതിനെക്കുറിച്ചും അവര്‍ തന്നെ തീരുമാനിക്കട്ടെയെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പി.ജെ ജോസഫ് യു.ഡി.എഫ് സമരപ്പന്തലിലെത്തിയ പശ്ചാത്തലത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.