പി.ജെ.കുര്യന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഉമ്മൻ ചാണ്ടി കുര്യനെതിരെ താൻ ആരോടും ഒന്നും പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: പി.ജെ.കുര്യന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഉമ്മൻ ചാണ്ടി. കുര്യനെതിരെ താൻ ആരോടും ഒന്നും പറഞ്ഞിട്ടില്ല. പരാതി ഉണ്ടെങ്കിൽ പാർട്ടി അധ്യക്ഷനെ അറിയിക്കണമായിരുന്നെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു. തനിക്ക് രാജ്യസഭാ സീറ്റ് നൽകാതിരിക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ അതിബുദ്ധിയാണ് നീക്കത്തിന് പിന്നിലെന്നായിരുന്നു പി ജെ കുര്യൻറെ വിമര്ശനം.
