തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍റെ കണ്ടെത്തലുകള്‍ക്കും ശുപാര്‍ശകള്‍ക്കുമെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. 

ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേയും പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും ഗുരുതരമായ ആരോപണങ്ങളാണുള്ളത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ നടത്തിയ അധികാര ദുര്‍വിനിയോഗവും ലൈംഗിക ചൂഷണവും റിപ്പോട്ട് വിശദമാക്കുന്നുണ്ട്.