തിരുവനന്തപുരം: സോളാര്‍ വിവാദം വരുന്നതിന് മുമ്പ് തന്നെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് സരിതയെ പരിചയമുണ്ടായിരുന്നതായി സോളാര്‍ കമ്മീഷന്‍ അഭിഭാഷകന്‍ സി ഹരികുമാര്‍. കോട്ടയം കോടിമതയില്‍ നടന്ന ചടങ്ങിന്‍റെ ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണെന്നും ഇതിന്‍റെ ദൃശ്യങ്ങള്‍ സോളാര്‍ കമ്മീഷന്‍ തെളിവായി സ്വീകരിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

ആര്യാടന്‍ സംസാരിക്കുന്ന സമയത്ത് വേദിയില്‍ സരിത ഉമ്മന്‍ ചാണ്ടിയ്ക്ക് ഒപ്പം വേദിയിലുണ്ടായിരുന്നു. എന്നാല്‍ സരിതയെ പരിചയപ്പെടുത്തിയത് ഉമ്മന്‍ ചാണ്ടിയെന്ന് ആര്യാടന്‍ പറഞ്ഞിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് സോളാര്‍ കമ്മീഷന്‍ അഭിഭാഷകന്‍റെവെളിപ്പെടുത്തല്‍.