Asianet News MalayalamAsianet News Malayalam

അക്രമികളെ അറസ്റ്റ് ചെയ്യണം, വിശ്വാസികളെ അറസ്റ്റ് ചെയ്താല്‍ രംഗത്തെത്തും: ഉമ്മന്‍ചാണ്ടി

ഓര്‍ഡിനന്‍സ് ഇറക്കുന്നതിനെ സംബന്ധിച്ച് അമിത് ഷാ പറയുമെന്നാണ് കരുതിയത്. എന്നാല്‍ എരിതീയില്‍ എണ്ണയൊഴിക്കുകയാണ് അമിത് ഷാ ചെയ്തത്. സർക്കാരിനെ താഴെയിറക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയോട് യോജിപ്പില്ല.

oommen chandy on sabarimala conflict and statements of amit shah
Author
Kochi, First Published Oct 28, 2018, 2:56 PM IST

കൊച്ചി: നിസാരമായി പരിഹരിക്കാവുന്ന ശബരിമല വിഷയം സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ വഷളാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ശബരിമല വിധിയില്‍ കേരള സര്‍ക്കാര്‍ റിവ്യൂ നല്‍കണമായിരുന്നു. സര്‍ക്കാര്‍ അതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരണമായിരുന്നു എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

ഓര്‍ഡിനന്‍സ് ഇറക്കുന്നതിനെ സംബന്ധിച്ച് അമിത് ഷാ പറയുമെന്നാണ് കരുതിയത്. എന്നാല്‍ എരിതീയില്‍ എണ്ണയൊഴിക്കുകയാണ് അമിത് ഷാ ചെയ്തത്. സർക്കാരിനെ താഴെയിറക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയോട് യോജിപ്പില്ല. അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യണം. എന്നാല്‍ വിശ്വസികളെ അറസ്റ്റ് ചെയ്യാം എന്ന് കരുതിയാൽ കോൺഗ്രസ്‌ രംഗത്തെത്തുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. 

സോളാർ കേസിനെ രാഷ്ട്രീയമായല്ല നിയമപരമായാണ് നേരിടുകയെന്നും തനിക്കെതിരായ കേസ് കഴമ്പില്ലാത്ത കാര്യമാണ് എന്ന് ജനങ്ങൾക്ക്‌ അറിയാമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios