വേങ്ങര: ഉപതെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെയും വിലയിരുത്തലെന്ന് ഉമ്മന്‍ചാണ്ടി. ഉപതെരഞ്ഞെടുപ്പുകള്‍ ഭരണ-പ്രതിപക്ഷ വിലയിരുത്തലാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭൂരിപക്ഷം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും, വേങ്ങരയിലെ ജനങ്ങള്‍ യു.ഡി.എഫിനൊപ്പമാണെന്നും ഉ്മ്മന്‍ ചാണ്ടി പറഞ്ഞു. വേങ്ങര ഉപതിരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ വിലയിരുത്തലാകുമെന്ന് മന്ത്രി കെ.ടി ജലീല്‍ ഇന്നലെ പറഞ്ഞിരുന്നു.