തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് നടപ്പാക്കുന്നതിനെതിരെ സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാർ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. ജീവനക്കാരുടെ സ്ഥാനക്കയറ്റമടക്കമുള്ള ആനുകൂല്യങ്ങളെ ബാധിക്കുന്ന രീതിയിലുളള തീരുമാനം എന്നാരോപിച്ചാണ് പ്രതിപക്ഷ സംഘടനകൾ പ്രതിഷേധിക്കുന്നത്. ജീവനക്കാരുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇടതുസംഘടനകള്‍ പണിമുടക്കില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.