സതീശന്‍റെ ആരോപണം വിജിലൻസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ ആരോപണം മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ തള്ളി. അടിസ്‌ഥാനരഹിതമായ ആരോപണമാണിതെന്നും തെളിയിച്ചാൽ പണിനിർത്താൻ തയാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആരോപണത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തേണ്ട ഒരുകാര്യവുമില്ലെന്ന് മുഖ്യമന്ത്രിയും നിലപാടെടുത്തു.
