വൃക്ക വിൽക്കാനൊരുങ്ങിയ ഇടുക്കി വെള്ളത്തൂവൽ സ്വദേശി തണ്ണിക്കോട്ടിൽ ജോസഫിനെ താൻ ഫോണിൽ വിളിച്ചു സംസാരിച്ചുവെന്നും ജില്ലാ കലക്ട്റുമായി ബന്ധപ്പെട്ട് ഉടൻ ജോസഫിന്‍റെ വീട്ടിലെത്താൻ ആവശ്യപ്പെട്ടതായും രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ പറഞ്ഞു.
തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന വീട് നന്നാക്കാൻ വൃക്ക വിൽപനക്കൊരുങ്ങിയ അടിമാലി വെള്ളത്തൂവലിലെ വൃദ്ധ ദമ്പതികൾക്കായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടപെടൽ. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഇടപെട്ടത്.
വൃക്ക വിൽക്കാനൊരുങ്ങിയ ഇടുക്കി വെള്ളത്തൂവൽ സ്വദേശി തണ്ണിക്കോട്ടിൽ ജോസഫിനെ താൻ ഫോണിൽ വിളിച്ചു സംസാരിച്ചുവെന്നും ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് ഉടൻ ജോസഫിന്‍റെ വീട്ടിലെത്താൻ ആവശ്യപ്പെട്ടതായും രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ പറഞ്ഞു.
വൃക്ക വിൽക്കാനൊരുങ്ങിയ വൃദ്ധ ദമ്പതികളുടെ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തെത്തിച്ചതോടെ സഹായവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. ജോസഫിനും കുടുംബത്തിനും ആവശ്യമായ അടിയന്തര സഹായം ഉടൻ ഉണ്ടാകുമെന്ന് വീട്ടിലെത്തിയ ജില്ലാ കളക്ടർ ജീവൻ ബാബു ഉറപ്പ് നൽകി.
