സെപ്റ്റംബര്‍ മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിലേക്ക് നൽകാനാണ് ഉത്തരവ്. 11 നിർദ്ദേശങ്ങളോടെയാണ് ധനവകുപ്പ് ഇന്നലെ ഉത്തരവിറക്കിയത്. പത്തു ഗഡുക്കളായി ശമ്പളം പിടിക്കും. ശമ്പളം നൽകാൻ താൽപര്യമില്ലാത്തവർ എഴുതി നൽകണമെന്ന വ്യവസ്ഥയോടാണ് പ്രതിപക്ഷ സംഘടനകളുടെ എതിർപ്പ്.  

തിരുവനന്തപുരം:ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുള്ള സാലറി ചല‌ഞ്ചിനെ തള്ളി പ്രതിപക്ഷ സർവീസ് സംഘടനകള്‍. ഉത്തരവിൽ ഭേഗതി വരുത്തിയില്ലെങ്കിൽ ശമ്പളം നൽകില്ലെന്ന് പ്രതിപക്ഷ സർവ്വീസ് സംഘടനകളുടെ കൂട്ടായ്മ അറിയിച്ചു. സമ്മതമറിയിക്കാത്ത ജീവനക്കാരെ നികൃഷ്ടജീവികളാക്കാൻ ശ്രമമെന്ന് സെറ്റോ ചെയർമാൻ എൻ.വി.ബെന്നി പറഞ്ഞു. എന്നാല്‍ പണം നൽകില്ലെന്ന് പറയാൻ ചമ്മലുള്ളവരാണ് പ്രതിഷേധവുമായി വരുതെന്ന് ധനമന്ത്രി പ്രതികരിച്ചു.

സെപ്റ്റംബര്‍ മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിലേക്ക് നൽകാനാണ് ഉത്തരവ്. 11 നിർദ്ദേശങ്ങളോടെയാണ് ധനവകുപ്പ് ഇന്നലെ ഉത്തരവിറക്കിയത്. പത്തു ഗഡുക്കളായി ശമ്പളം പിടിക്കും. ശമ്പളം നൽകാൻ താൽപര്യമില്ലാത്തവർ എഴുതി നൽകണമെന്ന വ്യവസ്ഥയോടാണ് പ്രതിപക്ഷ സംഘടനകളുടെ എതിർപ്പ്. 

ഇഷ്ടമുള്ള തുക ജീവനക്കാർക്ക് നൽകാൻ കഴിയുന്ന ഭേദഗതി ഉത്തരവിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ സമരം ആരംഭിക്കുകയാണ്. അതേ സമയം സർക്കാർ ഉത്തരവിനെ ഇടതുസംഘടനകള്‍ സ്വാഗതം ചെയ്തു. ജീവനക്കാരുമായി നടത്തിയ ചർച്ചക്കു ശേഷം ഇറക്കിയ ഉത്തരവിൽ ഇനി മാറ്റംവേണ്ടെന്ന നിലപാടാണ് സർക്കാരിന് ഇപ്പോഴുള്ളത്.