തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡ് വിതരണത്തിലെ അപാകത സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തളളിയതോടെ പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയി. റേഷൻ വിതരണത്തിൽ വ്യാപക പരാതികൾ ഉണ്ടെന്നും ഭക്ഷ്യമന്ത്രി നല്‍കിയ മറുപടി തൃപ്തികരമല്ലെന്നും വ്യക്തമാക്കിയാണ് പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിയത്.
ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കാൻ സാവകാശം കിട്ടിയില്ലെന്നു ഭക്ഷ്യമന്ത്രി പി. തിലോത്തമൻ സഭയിൽ പറഞ്ഞു. നിയമം നടപ്പിലാക്കാൻ ആറ് മാസത്തെ സാവകാശം തേടിയെങ്കിലും കേന്ദ്രം അനുവദിച്ചില്ലെന്നും അതിനാൽ മുന്നൊരുക്കമില്ലാതെ പദ്ധതി നടപ്പാക്കാൻ നിർബന്ധിതമായെന്നും മന്ത്രി സഭയിൽ പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തോടെ അടിയന്തരപ്രമേയത്തിനു സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു.
