തിരുവനന്തപുരം: മന്ത്രി എംഎം മണിയെ ബഹിഷ്‌കരിക്കുമെന്ന പ്രതിപക്ഷ പ്രഖ്യാപനവും പ്രതിഷേധവും കഴിഞ്ഞ് നാല് ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭ ഇന്ന് വീണ്ടും ചേരും. പതിവ് നടപടിക്രമങ്ങള്‍ക്ക് പുറമെ ആഭ്യന്തര വകുപ്പിന്റെ ധനാഭ്യത്ഥന ചര്‍ച്ചയാണ് പ്രധാന ഇനം. പൊലീസിനെതിരായ വിമര്‍ശനവും സെന്‍കുമാര്‍ വിഷയത്തിലടക്കമുള്ള പരമാര്‍ശങ്ങളും സഭയില്‍ പ്രതിപക്ഷം ഉന്നയിക്കാനിടയുണ്ട്. ഇക്കാര്യങ്ങളിലെല്ലാം മുഖ്യമന്ത്രിയുടെ മറുപടികളും നിര്‍ണ്ണായകമായിരിക്കും. മാത്രമല്ല കോണ്‍ഗ്രസിനെതിരെ കൂടി വിവാദ പ്രസ്താവന നടത്തിയ മന്ത്രി എം എം മണിക്കെതിരെ പ്രതിപക്ഷം എന്ത് നി നിലപാട് എന്താകുമെന്നതും ശ്രദ്ധേയമാണ്.