ഈസ്റ്റേൺ ആർമി കമാണ്ടർ ലഫ്റ്റണണ്ട് ജനറൽ പ്രവീൺ ബക്ഷി, സതേൺ ആർമി കമാണ്ടർ ലഫ്റ്റനണ്ട് ജനറൽ പിഎം ഹാരിസ് എന്നിവരെ മറികടന്നാണ് കരസേന ഉപമേധാവിയായ ജനറൽ ബിബിൻ റാവത്തിനെ കരസേന മേധാവിയായി കേന്ദ്രസർക്കാർ നിയമിച്ചത്. സർവ്വീസിൽ മുതിർന്ന രണ്ട് ഉദ്യോഗസ്ഥരെ മറികടന്ന് എന്തിനാണ് ജനറൽ ബിബിൻ റാവത്തിനെ കരസേന മേധാവിയായി നിയമിച്ചതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.
കരസേന മുഴുവൻ രാജ്യത്തിന്റേതുമാണെന്നും കരസേന മേധാവിയുടെ നിയമനം രാജ്യത്തെ ബോധ്യപ്പെടുത്താൻ സർക്കാർ ബാധ്യസ്ഥമാണെന്നും സിപിഐ വ്യക്തമാക്കി..എന്നാൽ പ്രതിപക്ഷ പാർട്ടികളുടെ ആരോപണം അപലപനീയമാണെന്ന് ബിജെപി തിരിച്ചടിച്ചു..സേനാ തലവൻമാരുടെ നിയമനത്തെ വിമർശിക്കുന്നത് രാജ്യദ്രോഹമാണെന്ന് ബിജെപി വക്താവ് ജിവിഎൽ നരസിംഹ റാവു പറഞ്ഞു.
