ഭൂമിയിലുണ്ടൊരു ചൊവ്വ, ഓറഞ്ച് മഞ്ഞുമല ചൂണ്ടി സഞ്ചാരികള്‍

'ഞങ്ങള്‍ ഇന്ന് സ്‌കീയിങ് നടത്തുന്നത് ചൊവ്വയിലാണ് ' സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം ഒരു സഞ്ചാരി പോസ്റ്റ് ചെയ്തത് ഇങ്ങനെയാണ്. ചൊവ്വയിലൊ എന്ന് അത്ഭുതപ്പെടേണ്ട, ചൊവ്വയോളം ചുവപ്പണിഞ്ഞ ഭൂമിയിലെ ഒരു മഞ്ഞുമലയിലായിരുന്നു ആ സഞ്ചാരി. 

റഷ്യയിലെ സോച്ചിയിലെ മഞ്ഞുമല കഴിഞ്ഞ ദിവസം ഓറഞ്ച് നിറത്തിലായിരുന്നു. സാധാരാണയായി വെള്ള നിറത്തില്‍ കാണുന്ന ഇവിടം തെക്കേ ആഫ്രിക്കയിലെ സഹാറ മരുഭൂമിയില്‍നിന്നുള്ള മണല്‍ക്കാറ്റടിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഓറഞ്ച് നിറത്തിലായത്. 

ശക്തമായ മണല്‍ക്കാറ്റാണ് സഹാരയില്‍നിന്ന് ഉത്ഭവിച്ചത്. ഇത് ഗ്രീസും കടന്ന് റഷ്യയിലെത്തുകയായിരുന്നു. ഇത് നിലവിലുള്ള ഏറ്റവും വലിയ മണല്‍ക്കാറ്റാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മണല്‍ക്കാറ്റിനെ തുടര്‍ന്ന് സോചിയിലെ ജനങ്ങള്‍ക്ക് യാത്ര ശ്രമകരമായിരിക്കുകയാണ്.