തുടർനടപടി പാടില്ലെന്നത് ഹർജിക്കാർക്കെതിരെ മാത്രമാണ് ബാധകം വീണ അടക്കം അപ്പീലിൽ കക്ഷി അല്ലാത്തവർക്ക് എതിരെ നടപടി തുടരാം

എറണാകുളം: മാസപ്പടി സകേസിലെ ഇഡി അന്വേഷണത്തിനെതിരായ സിഎംആര്‍എല്ലിന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്‍റെ ഉത്തരവ് വെള്ളിയാഴ്ച, അതുവരെ തുടർ നടപടികൾ പാടില്ലെന്ന് ഇഡിയ്ക്ക് കോടതി നിർദേശം നല്‍കി. തുടർനടപടി പാടില്ലെന്നത് ഹർജിക്കാർക്കെതിരെ മാത്രമാണ് ബാധകം ആവുക വീണ അടക്കം അപ്പീലിൽ കക്ഷി അല്ലാത്തവർക്ക് എതിരെ നടപടി തുടരാം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

CMRL നല്‍കിയ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതി വിശദമായ വാദം കേട്ടു ഇഡി അധികാരപരിധിക്ക് അപ്പുറമാണ് അന്വേഷണം തുടങ്ങിയതെന്ന് സിഎംആർഎൽ. വാദിച്ചു സിഎംആർഎല്ലിനെതിരെ എഫ് ഐ ആർ ഇല്ലാത്ത ഘട്ടത്തിലാണ് ഇഡി സമൻസ് അയക്കുന്നതും അന്വേഷണം തുടങ്ങുന്നതും രാഷ്ട്രീയ നേതാവിന്റെ പരാതിയിലാണ് എസ് എഫ് ഐ ഒ അന്വേഷണം തുടങ്ങുന്നതെന്നും കമ്പനി വാദിച്ചു എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു നിരപരാധിത്വം വ്യക്തമാക്കാന്‍ സിഎംആര്‍എലിന് രേഖകള്‍ നല്‍കാം കുറ്റകൃത്യമില്ലെങ്കില്‍ ക്ലീന്‍ ചിറ്റ് ലഭിക്കുമല്ലോയെന്നും ഹൈക്കോടതി ചോദിച്ചു ലിസ്റ്റഡ് കമ്പനി അല്ലേ,എക്സാലോജിക് ആയുള്ള രേഖകൾ അല്ലേ ഇഡി ചോദിച്ചതെന്നും സിഎംആർഎല്ലിനോട് കോടതി ചോദിച്ചു

ഷെഡ്യൂൾഡ് കുറ്റകൃത്യം ഉണ്ടെന്നായിരുന്നു ഇ ഡിയുടെ ല വാഗം. അന്വേഷണം നടത്താൻ ഇഡിക്ക് അവകാശമുണ്ട് എന്തിനാണ് എക്സാലോജിക്കിന് പണം കൈമാറിയത് എന്നതിൽ വ്യക്തതയില്ല ഐടി സേവനങ്ങൾക്കാണെന്ന് പറഞ്ഞെങ്കിലും ഇതു ഉണ്ടായിട്ടില്ലെന്ന് sfio റിപ്പോർട്ടിലുണ്ട് ദുരൂഹമായ ഇടപാടിനുള്ള വഴിവിട്ട നീക്കങ്ങളാണ് ഇതെന്ന് sfio കണ്ടെത്തൽ ഉണ്ടെന്നും ഇഡി വാദിച്ചു ഇരു ഭാ​ഗത്തിന്‍റേയും വാദം കേട്ട ശേശമാണ് ഹർജി വിധി പറയാനായി മാറ്റിയത്.

ഇഡിക്ക് വേണ്ടി അഡീഷണ‌ൽ സോളിസിറ്റർ ജനറളും .സിഎംആർഎല്ലിന് വേണ്ടി സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയും ഹാജരായി