എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ജീവനക്കാരുടെ സേവനം ഉറപ്പാക്കണമെന്ന കര്‍ശന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരുന്നു. സെക്രട്ടേറിയറ്റിലെ ജീവനക്കാരെ വിളിച്ചുവരുത്തിയും ഇക്കാര്യം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പെരുമാറ്റച്ചട്ടം പരിഷ്കരിക്കാനുള്ള തീരുമാനം.

ഓഫിസിലത്തെുന്നവരോട് മാന്യമായി പെരുമാറണമെന്ന വ്യവസ്ഥ കൂടി കൂട്ടിച്ചേര്‍ത്ത് ചട്ടം പരിഷ്കരിക്കാനാണ് നിര്‍ണ്ണായക തീരുമാനം. കൂടാതെ 33 തസ്തികകളിലേക്കുള്ള നിയമത്തിന് വിജ്ഞാപനം പുറപ്പെടുവിക്കാനും പി എസ് സി യോഗം തീരുമാനിച്ചു. അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍മാരുടെ ചുരുക്കപ്പട്ടികയുമായി ബന്ധപ്പെട്ട വിഷയം ലിറ്റിഗേഷന്‍ കമ്മിറ്റിക്ക് വിടാനും തീരുമാനമായി.