രാഷ്‌ട്രീയമായി തങ്ങളിപ്പോള്‍ സനാഥരാണെന്ന് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ പറഞ്ഞു. ഇന്ന് രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാവ. മന്ത്രിസഭയുടെ സത്യപ്രതിഞ്ജയ്‌ക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും എത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഇപ്പോഴത്തെ സന്ദര്‍ശനമെന്നും അദ്ദേഹം പറഞ്ഞു.

സഭാതര്‍ക്കത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് തങ്ങളെ കരുതുന്ന ഒരു സര്‍ക്കരാണ് ഇപ്പോഴുള്ളതെന്നും മറ്റ് കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ പ്രതികരിച്ചു.