വൈദികർക്കെതിരായ പരാതിയിൽ അന്വേഷണവുമായി ഓർത്തഡോക്സ് സഭ നേരിട്ടെത്തി തെളിവ് നൽകണമെന്ന് പരാതിക്കാരന് നിർദ്ദേശം
നിരണം: ഓർത്തഡോക്സ് സഭയിലെ വൈദികർക്കെതിരെയുള്ള പരാതിയിൽ തെളിവ് നൽകാൻ അന്വേഷണ കമ്മീഷൻ നിർദ്ദേശിച്ചു. നിരണം ഭദ്രാസനത്തിൽ നേരിട്ട് ഹാജരായി തെളിവ് നൽകാനാണ് പരാതികാരനോട് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്.
കുമ്പസാരരഹസ്യം ഉപയോഗിച്ച് 5 വൈദികർ ഭാര്യയെ പീഡിപ്പിച്ചുവെന്ന ഭർത്താവിന്റെ പരാതി അന്വേഷിക്കുന്നതിന് അഭിഭാഷകർ ഉൾപ്പടെ അടങ്ങുന്ന കമ്മീഷനാണ് ഓർത്തഡോക്സ് സഭ രൂപീകരിച്ചിരിക്കുന്നത്. പരാതിക്കാരനിൽ നിന്നും കമ്മീഷൻ കഴിഞ്ഞ വെള്ളിയാഴ്ച മൊഴിയെടുത്തിരുന്നു. എന്നാൽ ഭാര്യയുടെ സത്യവാങ്മൂലം ഉൾപ്പടെ പകർപ്പാണ് നൽകിയത്.
യഥാർത്ഥ സത്യവാങ്മൂലം നൽകണമെന്നാണ് കമ്മീഷൻ ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്. ഹോട്ടലിൽ താമസിച്ചു വെന്നതിന് ഉൾപ്പടെ രേഖകൾ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. യഥാർത്ഥ രേഖകൾ കമ്മീഷന് കൈമാറാൻ കഴിയില്ലെന്നും എന്നാൽ കമ്മീഷന് മുന്നിൽ ഹാജരാക്കുമെന്നും പരാതിക്കാൻ വ്യക്തമാക്കി.
ഇതിനിടെ വൈദികർക്കെതിരായ പരാതിയിൽ സ്വമേധയ കേസെടുക്കില്ലെന്ന് തിരുവല്ല പൊലീസ് വ്യക്തമാക്കി. പ്രായപൂർത്തിയായ നിയമത്തെക്കുറിച്ച് ബോധവാനായ ആളാണ് പരാതി ഉന്നയിക്കുന്നത്. അതിനാൽ അദ്ദേഹം പരാതി നൽകാതെ അന്വേഷിക്കാൻ കഴിയില്ലെന്നും പൊലീസ് വ്യക്തമാക്കി.
