
ദില്ലി: ഗുജറാത്തില്‍ അഭിമാന പോരാട്ടത്തിന് ബിജെപി തയ്യാറെടുക്കുന്നതിനിടെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംഭാഷണം പുറത്ത്. തെരഞ്ഞെടുപ്പില്‍ തന്റെയും ബിജെപിയുടെയും നില പരുങ്ങലിലാണെന്ന് മുഖ്യമന്ത്രി പറയുന്ന ടെലിഫോണ്‍ സംഭാഷണമാണ് പുറത്തായത്. സുരേന്ദ്രനഗറിലെ വദ്‌വാന്‍ നിയോജക മണ്ഡലത്തില്‍ ബിജെപിയുടെ ദാന്‍ജിഭായ് പട്ടേലിനെതിരെ സ്വതന്ത്രനായി നാമനിര്‍ദേശപത്രിക നല്‍കിയ നരേഷ് ഭായ് ഷായോടാണ് രൂപാണി തന്റെ അവസ്ഥ തുറന്നു പറയുന്നത്.
പ്രധാനമന്ത്രി കഴിഞ്ഞ ദിവസം എന്നെ ഫോണ്‍ ചെയ്തിരുന്നു. ഗുജറാത്തതില്‍ അഞ്ചുശതമാനം പോലും ജൈനര്‍ ഇല്ലാതിരുന്നിട്ടും എന്നെ മുഖ്യമന്ത്രിയാക്കിയത് അദ്ദേഹം എടുത്തുപറഞ്ഞു. എന്റെ അവസ്ഥയും പരുങ്ങലിലാണ് നരേഷ് ഭായ്. മുഖ്യമന്ത്രിയുടെ ഓഡിയോ വൈറലായതിന് പിന്നാലെ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ നാമനിര്‍ദേശ പത്രിക നല്‍കിയ നരേഷ് ഭായ് അടക്കം അഞ്ചുപേര്‍ പത്രിക പിന്‍വലിച്ചു. ഈ സംഭാഷണം കെട്ടിച്ചമച്ചതാണെന്നും താന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നരേഷ് ഭായ് ഷാ പ്രതികരിച്ചു.
