Asianet News MalayalamAsianet News Malayalam

മുംബൈ ഭീകരാക്രമണം; പാക് പങ്ക് തുറന്ന് പറഞ്ഞ് നവാസ് ഷെരീഫ്

  • മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ പാകിസ്ഥാന്‍റെ പങ്ക് തുറന്ന് സമ്മതിച്ച് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്
Ousted Prime Minister Nawaz Sharif admits Pakistan involvement in Mumbai terror attack
Author
First Published May 12, 2018, 6:33 PM IST

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ പാകിസ്ഥാന്‍റെ പങ്ക് തുറന്ന് സമ്മതിച്ച് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. പാകിസ്ഥാന്‍ പത്രമായ ഡോണിന് നല്‍കിയ അഭിമുഖത്തിലാണ് നവാസ് ഷെരീഫിന്‍റെ വെളിപ്പെടുത്തല്‍. രാജ്യത്തിന്‍റെ ഭാഗമല്ലാത്ത ഭീകരപ്രവര്‍ത്തകര്‍ അതിര്‍ത്തി കടന്ന് മുംബൈയില്‍ എത്തി 150 ഒളം പേരെ കൊല ചെയ്യണമെങ്കില്‍, അതിന് നാം വിശദീകരണം നല്‍കേണ്ടതുണ്ടെന്ന് നവാസ് ഷെരീഫ് പറയുന്നു.

മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സയീദിന്‍റെയോ മൗലാന മസൂദ് അസ്ഹറിന്‍റെയോ പേരു പറയാതെയാതെ രാജ്യത്ത് ഭീകരസംഘടനകൾ സജീവമാണെന്ന് ഷെരീഫ് അഭിമുഖത്തില്‍ സമ്മതിക്കുന്നു. നിലവിൽ പാകിസ്ഥാന്‍ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ് പാക്കിസ്ഥാൻ. ഭീകരവാദത്തിന്‍റെ ഇരയായിട്ടുകൂടി  നമ്മുടെ വിശദീകരണം ഒരു അന്താരാഷ്ട്ര വേദിയും അംഗീകരിക്കുന്നില്ല. അഫ്ഗാനിസ്ഥാന്‍റെ വിശദീകരണം ആ സമയം തന്നെ എല്ലാവരും ചെവികൊള്ളുന്നു. പക്ഷേ പാകിസ്ഥാനോട് ഈ സമീപനം ഇല്ലാത്തതെന്ത് എന്നത് പരിശോധിക്കപ്പെടേണ്ടതാണ് 

ഭീകർക്ക് അതിർത്തി കടന്ന ആക്രമണം നടത്താൻ അനുവാദം നൽകിയിട്ടുണ്ടെങ്കിൽ അതൊരിക്കലും അംഗീകരിക്കാവുന്നതല്ല. റഷ്യൻ പ്രസിഡന്റ് വാൾഡിമിർ പുടിനും ചൈനീസ് പ്രസിഡന്‍റ് ഷീ ചിൻപിങ്ങും ഇതുതന്നെയാണു പറഞ്ഞിരുന്നതെന്നും ഷെരീഫ് വ്യക്തമാക്കി. 

അതേ സമയം  2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിന്‍റെ പാകിസ്ഥാനിലെ വിചാരണ റാവൽപിണ്ടിയിലെ ഭീകരവാദവിരുദ്ധ കോടതി തടഞ്ഞിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios