ശ്രീനഗര്‍: 2017ല്‍ കശ്മീരില്‍ 200 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ജമ്മു കശ്മീര്‍ ഡിജിപി എസ്പി വെയ്ദ്. ഔദ്യോഗിക ട്വിറ്ററിലൂടെയാണ്് വെയ്ദ് ഇക്കാര്യം അറിയിച്ചത്. ജമ്മു കശ്മീര്‍ പൊലീസിന്റെയും ഇന്ത്യന്‍ സൈന്യത്തിന്റെയും സംയുക്ത ശ്രമത്തിന്റെ ഭാഗമായി കശ്മീരില്‍ ഈ വര്‍ഷം 200 തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്നാണ് വെയ്ദ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു വര്‍ഷം 200ലധികം തീവ്രവാദികളെ വധിക്കുന്നത്. രണ്ട് എന്‍കൗണ്ടറുകളിലായി രണ്ട് തീവ്രവാദികള്‍ ഇന്ന് കൊല്ലപ്പെട്ടതോടെയാണ് ഡിജിപിയുടെ ട്വീറ്റ്. തീവ്രവാദികളെ വധിക്കാന്‍ സാധച്ചത് ഇന്ത്യയുടെ സമാധാനത്തിന് നാഴികക്കല്ലാകുന്ന നേട്ടമാണെന്നും അദ്ദേഹം ട്വറ്ററില്‍ കുറിച്ചു. 2010ലാണ് ഇതിനു മുമ്പ് ഒരുവര്‍ഷം 200 തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.
