Asianet News MalayalamAsianet News Malayalam

ചോദ്യപേപ്പര്‍ ചോര്‍ച്ച: ആറ് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

  • ജാര്‍ഖണ്ഡില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥികളായ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. 
Over 30 people have been questioned by Police

ദില്ലി: സി.ബി.എ.ഇ വാര്‍ഷികപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ച് പോലീസ്. ജാര്‍ഖണ്ഡില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥികളായ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. 

സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ 30-ഓളം പേരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇവരില്‍ ഭൂരിപക്ഷവും കോച്ചിംഗ് സെന്ററുകളില്‍ പഠിക്കുന്നവരോ പഠിപ്പിക്കുന്നവരോ ആണ്.സംശയമുള്ളവരുടെയെല്ലാം മൊബൈല്‍ ഫോണുകള്‍ പോലീസ് വിശദപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ചോര്‍ന്ന ചോദ്യപേപ്പര്‍ കിട്ടിയതായാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. 35,000 രൂപയ്ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios