തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ലോറി അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

തിരുവനന്തപുരം: നിയന്ത്രണം വിട്ട മിനി ലോറി മൂന്നു ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു. കോവളം ബൈപ്പാസില്‍ നടന്ന അപകടത്തില്‍ ഒരാള്‍ മരിക്കുകയും അറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷിബു രാഖി ദമ്പതികളുടെ മകൾ ചന്ദന (6) ആണ് മരിച്ചത്. തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ലോറി അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്കൂട്ടറിനെയാണ് ആദ്യം ഇടിച്ച് തെറുപ്പിച്ചത്. പിന്നാലെ മറ്റ് രണ്ട് സ്കൂട്ടറുകളെയും ഇടിച്ചു. ഡ്രൈവറും ക്ലീനറുമാണ് ലോറിയിലുണ്ടായിരുന്നത്. ഇതില്‍ ക്ലീനറുടെ നില ഗുരുതരമാണ്.