രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരണം 2012ലും തന്നെ ഒഴിവാക്കാൻ ഉമ്മൻ ചാണ്ടി ശ്രമിച്ചു

ദില്ലി: ഉമ്മന്‍ ചാണ്ടിക്കെതിരെ പി ജെ കുര്യന്‍. രാജ്യസഭാ സീറ്റ് കെഎം മാണി സ്വപ്നം കണ്ടിട്ടുപോലും ഇല്ലെന്നും കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നടന്നത് തന്നെ മാറ്റി നിർത്താൻ ഉമ്മൻ ചാണ്ടി പ്രയോഗിച്ച കൗശലമെന്ന് പി ജെ കുര്യന്‍ ആരോപിച്ചു. 2012ലും തന്നെ ഒഴിവാക്കാൻ ഉമ്മൻ ചാണ്ടി ശ്രമിച്ചിരുന്നെന്നും കുര്യൻ വിശദമാക്കി . ഉമ്മൻചാണ്ടി തനിക്കെതിരെ നീങ്ങിയെന്ന് കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരണമെന്നും താന്‍ സാധാരണ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും പി ജെ കുര്യന്‍ വിശദമാക്കി.