ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ വർഗീയ സംഘർഷം സൃഷ്ടിച്ചതിൽ ബി.ജെ.പിയും സംസ്ഥാന സർക്കാരും തുല്യ ഉത്തരവാദികളാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി.

മലപ്പുറം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ വർഗീയ സംഘർഷം സൃഷ്ടിച്ചതിൽ ബി.ജെ.പിയും സംസ്ഥാന സർക്കാരും തുല്യ ഉത്തരവാദികളാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മതസൗഹാർദ്ദം നിലനിർത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ് എന്നും പി.കെ. കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

വിശ്വാസികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് ഇന്നലെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. നേരത്തേ ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടത് അയ്യപ്പ ഭക്തരാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.