തിരുവനന്തപുരം: എകെജിക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എംല്‍എ വിടി ബല്‍റാമിനെതിരെ രൂക്ഷവിമര്‍ശനവുമായി എകെജിയുടെ മരുമകനും എംപിയുമായ പി കരുണാകരന്‍. ഇന്ത്യ കണ്ട ഏറ്റവും മഹാനായ നേതാവും,പാർലിമെന്റേറിയനുമായ സഖാവ്‌ എ.കെ.ജിയെ കുറിച്ച്‌ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങൾ അലങ്കരിക്കുന്ന ഒരു വ്യക്തിയിൽ നിന്നുണ്ടായ പരാമർശം അങ്ങേയറ്റം അപലപനീയവും മാപ്പർഹിക്കാത്തതുമാണെന്ന് പി. കരുണാകരന്‍ പറഞ്ഞു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് കരുണാകരന്‍ എംപി വിടി ബല്‍റാമിനെ വിമര്‍ശിച്ചത്. 

പി. കരുണാകരന്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

പാവങ്ങളുടെ പടത്തലവൻ എന്ന് ഒരു സമൂഹമാകെ ആദരവോട്‌ കൂടി വിളിച്ച സ:എ.കെ.ജി നമ്മെ വിട്ടു പിഞ്ഞിട്ട്‌ 40വർഷം കഴിഞ്ഞു. അദ്ദേഹത്തിന്റെ പത്നിയും,കേരള രാഷ്ട്രീയത്തിലെ നിറസാന്നിധ്യവുമായിരുന്ന സ:സുശീല ഗോപാലൻ മരിച്ചിട്ട്‌ 17 വർഷവും കഴിഞ്ഞു.രണ്ടു പേരുടെയും വിയോഗം നൽകിയ വേദനയിൽ നിന്ന് കുടുംബാംഗങ്ങളും,പാർട്ടിയും നാളിതു വരെ വിമുക്തരായിട്ടില്ല. ഇന്ത്യ കണ്ട ഏറ്റവും മഹാനായ 
നേതാവും,പാർലിമെന്റേറിയനുമായ സഖാവ്‌ എ.കെ.ജിയെ കുറിച്ച്‌ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങൾ അലങ്കരിക്കുന്ന ഒരു വ്യക്തിയിൽ നിന്നുണ്ടായ പരാമർശം അങ്ങേയറ്റം അപലപനീയവും മാപ്പർഹിക്കാത്തതുമാണ്.