ബിജെപിയിൽ ഗ്രൂപ്പ് വഴക്കില്ല; സുരേന്ദ്രൻ പുറത്ത് വരുന്നത് വർദ്ധിതവീര്യത്തോടെ: പി എസ് ശ്രീധരൻ പിള്ള

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 7, Dec 2018, 12:30 PM IST
p s sreedharan pilla reaction on k surendrans bail
Highlights

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ ജയിലിലിട്ടതിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പി എസ് ശ്രീധരൻ പിള്ള. വർദ്ധിതവീര്യത്തോടെയാണ് സുരേന്ദ്രൻ ജയിലിന് പുറത്ത് വരുന്നതെന്ന് ശ്രീധരൻ പിള്ള

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ ജയിലിലിട്ടതിൽ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് പി എസ് ശ്രീധരൻ പിള്ള. വർദ്ധിത വീര്യത്തോടെയാണ് സുരേന്ദ്രൻ ജയിലിന് പുറത്ത് വരുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. സർക്കാർ ചെയ്തത് നിയമലംഘനങ്ങളുടെ ഘോഷയാത്രയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു. 

നിയമത്തിന്റെ ബാലപാഠങ്ങൾ അറിയാവുന്ന ആരും തന്നെ സുരേന്ദ്രന്‍റെ കേസിൽ ബിജെപി നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് പറയില്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ബിജെപിയിൽ ഗ്രൂപ്പ് വഴക്കില്ല. അങ്ങനെയുള്ള പ്രചാരണങ്ങള്‍ കേവലം മാധ്യമസൃഷ്ടി മാത്രമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമല വിഷയം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയ സംസ്ഥാന പ്രസിഡന്‍റിന്‍റെ നടപടിക്കെതിരെ ബിജെപിയില്‍ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ആര്‍ എസ് എസ്  കേന്ദ്ര നേതൃത്വം പദ്ധതിയിട്ട സമരം ചര്‍ച്ച ചെയ്യാതെയാണ് ശബരിമലയില്‍ നിന്നും സെക്രട്ടേറിയറ്റ് നടയിലേക്ക് മാറ്റിയതെന്നും ആത്മാഭിമാനമുള്ള ഒരു ബിജെപി പ്രവര്‍ത്തകനും ഇത് അംഗീകരിക്കില്ലെന്നും നേരത്തെ വി. മുരളീധരന്‍ ആരോപിച്ചിരുന്നു. മാത്രമല്ല, കെ.സുരേന്ദ്രന്‍റെ അറസ്റ്റ്  ഒരു അഭിഭാഷകന്‍ കൂടിയായ ശ്രീധരന്‍പിള്ള വേണ്ടത്ര ഗൗരവത്തോടെ കണ്ടില്ലെന്നും കെ സുരേന്ദ്രനെ ജാമ്യത്തിലിറക്കാന്‍ സംസ്ഥാന പ്രസിഡന്‍റ് എന്നനിലയിൽ കാര്യമായൊന്നും ചെയ്തില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. 

loader