അമിത്ഷായെ കണ്ട ശേഷം പാര്‍ട്ടി പുന:സംഘടനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിളള. മീശ വിവാദം രാഷ്ട്രീയ പാർട്ടികൾ ഇടപെട്ട് മുറിവിന് ആഴം കൂട്ടരുത്. മീശ അധികം മുകളിലേക്ക് വളരാതിരിക്കുന്നതാണ് നല്ലതെന്നും ശ്രീധരന്‍പിളള മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം: ദേശീയ അധ്യക്ഷനെ കണ്ട ശേഷം പാർട്ടി പുന:സംഘടനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരന്‍പിളള. അടുത്തയാഴ്ച അമിത് ഷായെ കാണുമെന്നും ശ്രീധരന്‍പിളള വ്യക്തമാക്കി. മീശ വിവാദം രാഷ്ട്രീയ പാർട്ടികൾ ഇടപെട്ട് മുറിവിന് ആഴം കൂട്ടരുത്. മീശ അധികം മുകളിലേക്ക് വളരാതിരിക്കുന്നതാണ് നല്ലതെന്നും ശ്രീധരന്‍പിളള മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരത്തെ സംസ്ഥാന സമിതി ആസ്ഥാനത്ത് എത്തിയാണ് ശ്രീധരന്‍പിള്ള ചുമതലയേറ്റത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും കേരളത്തില്‍ എന്‍ഡിഎ വിപുലീകരിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
