നവംബര്‍ 25 ന് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ മാര്‍ച്ച് നടത്തുമെന്ന് ബിജെപി

ഇടുക്കി: കെ സുരേന്ദ്രനെ കള്ളകേസിൽ കുടുക്കി ജയിലിൽ അടക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. സുരേന്ദ്രന്‍റെ മോചനത്തിനായി സമരം നടത്തുമെന്നും നിയമപരമായി നേരിടുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. നവംബര്‍ 25 ന് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ മാര്‍ച്ച് നടത്തും.

നാളെ തൃശൂര്‍ കമ്മീഷ്ണര്‍ ഓഫീസിന് നേരെയും മാര്‍ച്ച് നടത്തുമെന്നും ശ്രീധരന്‍പിള്ള അറിയിച്ചു. മൂന്ന് ഓഫീസർമാർ പിണറായി കിങ്കരന്മാരായി അയ്യപ്പ വേട്ടക്ക് വേണ്ടി പ്രവർത്തിക്കുകയാണ്. സർക്കാരിന്റെ സത്യവാഗ്മൂലത്തിൽ സത്യമില്ല. നടവരവ് കുറഞ്ഞതില്‍ മുഖ്യപ്രതികള്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പൊലീസുമാണെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.