Asianet News MalayalamAsianet News Malayalam

കോടിയേരിയുടെ ലക്ഷ്യം സാമുദായിക പ്രീണനം: ശ്രീധരന്‍ പിള്ള

കന്യാസ്ത്രീകളുടെ സമരത്തെ തള്ളി പറഞ്ഞ കോടിയേരിയുടെ നിലപാട് തരം താണതാണെന്ന് പിഎസ് ശ്രീധരൻപിള്ള. കോടിയേരിയുടെ ലക്ഷ്യം സാമുദായിക പ്രീണനം. ശ്രീധരൻ പിള്ള ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞു.

p sreedharan pillai against kodiyri balakrishnan
Author
Kerala, First Published Sep 21, 2018, 3:30 PM IST

തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തെ തള്ളി പറഞ്ഞ കോടിയേരിയുടെ നിലപാട് തരം താണതാണെന്ന് പിഎസ് ശ്രീധരൻപിള്ള. കോടിയേരിയുടെ ലക്ഷ്യം സാമുദായിക പ്രീണനം. ശ്രീധരൻ പിള്ള ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞു.

കന്യാസ്ത്രീകളടക്കമുള്ള സമരസമിതി നടത്തുന്ന സമരം സമരകോലാഹലമാണെന്നും സമരം ദുരുദ്ദേശപരവും രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതേകാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനവും എഴുതിയിരുന്നു.

ഇതിനെതിരെ മന്ത്രിമാരായ ഇപി ജയരാജന്‍ മേഴ്സിക്കുട്ടിയമ്മ എന്നിവര്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ കന്യാസ്ത്രീകളുടെ സമരത്തിനൊപ്പമാണെന്നായിരുന്നു ഇപിയുടെ പ്രതികരണം. ജനാധിപത്യ വ്യവസ്ഥയില്‍ സമരങ്ങളെ തള്ളിപ്പറയാനാകില്ലെന്നായിരുന്നു മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചത്.

Follow Us:
Download App:
  • android
  • ios