നിയമസഭയിലെ കയ്യാങ്കളി സര്‍ക്കാരാണ് കേസ് പിന്‍വലിച്ചത്
തിരുവനന്തപുരം: മാണിയുടെ ബജറ്റ് അവതരണത്തിനിടെ നിയമസഭയിലുണ്ടായ കയ്യാങ്കളിയുടെ പേരിലുള്ള കേസ് പിന്വലിച്ച നടപടിയില് പ്രതികരണവുമായി സ്പീക്കര് പി.ശ്രീരാമകൃഷ്ണന്. കൃത്യമായ നടപടിക്രമങ്ങള് പാലിച്ചല്ല കേസെടുത്തതെന്നും അതിനാലാണ് കേസ് പിന്വലിക്കേണ്ടി വന്നതെന്നും പി.ശ്രീരാമകൃഷ്ണന് പറഞ്ഞു. സര്ക്കാരാണ് കേസ് പിന്വലിച്ചതെന്നും സ്പീക്കര് പറഞ്ഞു.
2015 ല് കെ.എം മാണിയുടെ ബജറ്റ് അവതരണത്തോടനുബന്ധിച്ചാണ് നിയമസഭയില് സംഘര്ഷമുണ്ടായത്. ഇതിനെതുടര്ന്ന് ആറ് എല്ഡിഎഫ് എംഎല്എ മാര്ക്കെതിരെയാണ് കേസെടുത്തത്. പ്രതികളിലൊരാളായ വി.ശിവന്കുട്ടി കേസ് പിന്വലിക്കാന് അപേക്ഷ നല്കിയിരുന്നു.
