പാർക്കിലെ കുളങ്ങൾ വറ്റിക്കണമെന്ന് പഞ്ചായത്ത് പഠനം നടത്താതെ പാർക്കിന് ക്ലീന്‍ചിറ്റ് വീഴ്ച സമ്മതിച്ച് കളക്ടര്‍ കക്കാടംപൊയിലില്‍ ശാസ്ത്രീയ പഠനം നടന്നിട്ടില്ല

കോഴിക്കോട്: പി.വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാർക്കിലെ കുളങ്ങൾ വറ്റിക്കണമെന്ന് പഞ്ചായത്തിന്‍റെ നിര്‍ദേശം. കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിയാണ് നിർദേശം നൽകിയത്. 2 ദിവസം മുൻപ് നിർദ്ദേശം നൽകിയതാണെന്നും സെക്രട്ടറി അറിയിച്ചു.

പാർക്കിന് ദുരന്തസാധ്യതാമേഖലയിലല്ലെന്ന് ക്ലീൻ ചിറ്റ് നൽകിയത് ശാസ്ത്രീയ പഠനം നടത്താതെയെന്ന് ആക്ഷേപം. ഭൂപടം മാത്രം നോക്കിയായിരുന്നു ഡെപ്യൂട്ടി കളക്ടറുടെ വിചിത്ര റിപ്പോർട്ട്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നു എന്ന് ജില്ലാകളക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

അതേസമയം, ഉരുള്‍പൊട്ടലുണ്ടായതിന് പിന്നാലെ വിദഗ്ധ സംഘത്തെ കളക്ടര്‍ അന്വേഷണത്തിന് നിയോഗിച്ചിരിക്കുകയാണ്.