ലളിത ജീവിതം, സംശുദ്ധമായ രാഷ്‌ട്രീയം... പി വിശ്വംഭരനെന്ന നേതാവിനെ മലയാളി വരച്ചിടുന്നത് ഇങ്ങനെയാണ്. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ അണിചേര്‍ന്നായിരുന്നു തുടക്കം. പി വിശ്വംഭരനെന്ന രാഷ്‌ട്രീയ നേതാവിന്റെ ചരിത്രത്തിന് അതു കൊണ്ടു തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തോളം പഴക്കമുണ്ട്. തിരുവനന്തപുരത്ത് കോവളത്തിനടത്ത് വെള്ളാറില്‍ 1925ല്‍ ജനിച്ചു. നിയമപഠനം പോലും പാതി വഴിക്ക് നിര്‍ത്തേണ്ടി വന്ന പി വിശ്വംഭരന്‍ 1945ല്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗമായി. സോഷ്യലിസ്റ്റ് ആദര്‍ശങ്ങള്‍ക്കൊപ്പം വളര്‍ന്ന് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തോളമെത്തിയത് വളരെ ചെറിയ പ്രായത്തിലാണ്.

സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍ അഖിലേന്ത്യാ തലത്തില്‍ ലയിച്ചപ്പോള്‍ സംസ്ഥാനത്തെ അനിഷേധ്യ നേതാവായി.  1973ലാണ് എല്‍ഡിഎഫ് രൂപീകരിച്ചപ്പോള്‍ ആദ്യ കണ്‍വീനറായി. അടിയന്തരാവസ്ഥക്കെതിരെ എടുത്ത അതിശക്തമായ നിലപാടുകള്, തിരുകൊച്ചി കേരളാ നിയമസഭകളില്‍ അംഗമായും  പാര്‍ലമെന്റംഗമായും ശ്രദ്ധേയമായ പ്രവര്‍ത്തനം... നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത നേതാവിരെ കക്ഷി രാഷ്‌ട്രീയ ഭേദമില്ലാതെ ആളുകള്‍ ആദരിച്ചു.