തിരുവനന്തപുരം: സംസ്ഥാനത്തെ മോശം കാലാവസ്ഥയെ തുടർന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയുടെ സമാപനസമ്മേളനം മാറ്റി. വെള്ളിയാഴ്ച തിരുവനന്തപുരത്തു ശംഖുമുഖത്താണ് പടയൊരുക്കത്തിന്‍റെ സമാപനസമ്മേളനം നിശ്ചയിച്ചിരുന്നത്. തലസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയെയും കാറ്റിനെയും തുടർന്നാണ് സമാപനസമ്മേളനം മാറ്റിവച്ചത്.
കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി മുഖ്യാതിഥിയായി എത്തുന്ന സമ്മേളനത്തിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.
