Asianet News MalayalamAsianet News Malayalam

'എനിക്ക് 9 വയസ്, ഇനി 41 വര്‍ഷങ്ങള്‍ക്ക് ശേഷമേ മല കയറാന്‍ വരൂ': പ്രതിഷേധവുമായി പെണ്‍കുട്ടി

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി പ്രതിഷേധങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതില്‍ വേറിട്ട് നില്‍ക്കുന്നു ചെന്നൈ സ്വദേശിനി പദ്മപൂര്‍ണിയുടെ പ്രതിഷേധം. 'എനിക്ക് 9 വയസ്, ശബരിമലയിലേക്കുള്ള മൂന്നാമത്തെ വരവാണ്. ഇനി 41 വര്‍ഷങ്ങള്‍ക്കുശേഷമേ വരികയുള്ളൂ'..

padma poorni protest at sabarimala
Author
pamba, First Published Oct 21, 2018, 5:19 PM IST

 

പമ്പ: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി പ്രതിഷേധങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതില്‍ വേറിട്ട് നില്‍ക്കുന്നു ചെന്നൈ സ്വദേശിനി പദ്മപൂര്‍ണിയുടെ പ്രതിഷേധം. 'എനിക്ക് 9 വയസ്, ഇത് ശബരിമലയിലേക്കുള്ള എന്‍റെ മൂന്നാമത്തെ വരവാണ്. ഇനി ഞാന്‍ 41 വര്‍ഷങ്ങള്‍ക്കുശേഷമേ വരികയുള്ളൂ'- എന്ന് എഴുതിയ ബാനറുമേന്തിയാണ്  പദ്മപൂര്‍ണിയുടെ പ്രതിഷേധം.

ചെന്നൈ പുഴുതിവാക്കം സ്വദേശിയാണ് പദ്മപൂര്‍ണി. കുടുംബത്തോടൊപ്പമാണ് പദ്മ പൂര്‍ണി മലകയറിയത്. മണ്ഡലക്കാലത്തിന് മുമ്പ് തനിക്ക് 10 വയസ്സാകുമെന്നതിനാല്‍ നേരത്തെ വന്നതാണെന്നും ഈ കുട്ടി പറയുന്നു.  അയ്യപ്പന്റെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ ഇവിടെയെത്തിയിരിക്കുന്നതെന്നും ഈ കുട്ടിയും കുടുംബാംഗങ്ങളും പറയുന്നു. കുട്ടികളെ മാളികപ്പുറങ്ങളെയും തോളിലേറ്റിയുള്ള പ്രതിഷേധ പ്രകടങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. 

അതേസമയം, സന്നിധാനത്ത്  കുട്ടികളെ ഉൾപ്പെടുത്തി സമരം ചെയ്ത സംഭവത്തില്‍ നടപടിക്ക് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. മുതിര്‍ന്നവര്‍ നടത്തുന്ന സമരങ്ങളില്‍ കുട്ടികളെ  പങ്കെടുപ്പിക്കുന്നവര്‍ക്കും രക്ഷിതാക്കള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ കഴിഞ്ഞ ദിവസം ബാലാവകാശ കമ്മീഷന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. 

Follow Us:
Download App:
  • android
  • ios