ദില്ലി: വിവാദമായ പദ്മാവത് സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയ്ക്ക് ഭീഷണി. ഫോണിലൂടെയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. ഓഫീസ് ആക്രമിക്കുമെന്നും ശാരീരികമായി കൈകാര്യം ചെയ്യുമെന്നുമായിരുന്നു ഭീഷണി. രാജ്പുത് കര്‍ണി സേനയുടെ ആളാണെന്ന് പരിചയപ്പെടുത്തിയ ആളാണ് ഭീഷണി സന്ദേശം അയച്ചത്. 

മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വേയും മുകുള്‍ റോത്തഗിയുമാണ് പദ്മാവത് സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കായി കോടതിയില്‍ ഹാജരായത്. അതേസമയം ഭീഷണിയെക്കുറിച്ച് അറിയില്ലെന്ന് കര്‍ണിസേന മേധാവി ലോകേന്ദ്ര സിങ് കാല്‍വി പ്രതികരിച്ചു.