Asianet News MalayalamAsianet News Malayalam

മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ്​ സയിദിനെ ഉടൻ വിട്ടയക്കും

Pak judicial body orders release of Mumbai attack mastermind Hafiz Saeed
Author
First Published Nov 22, 2017, 5:04 PM IST

മുംബൈ ഭീകരാക്രമണത്തി​ന്‍റെ മുഖ്യസുത്രധാരനും ജമാത് ഉദ് ദവാ തലവനുമായ ഹാഫിസ് സയിദിനെ  പാകിസ്ഥാന്‍ ഉടന്‍ വിട്ടയക്കും. വീട്ടുതടങ്കല്‍ തുടരണമെന്ന പാകിസ്ഥാന്‍ സര്‍ക്കാറി​ന്‍റെ ആവശ്യം ലാഹോര്‍ ഹൈക്കോടതി തളളിയതോടെയാണ്​ മോചനത്തിന്​ വഴി തുറന്നത്​.  ഹാഫിസിനെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ പാക് സര്‍ക്കാരിനായില്ലെന്ന്​ കോടതി നിരീക്ഷിച്ചു. 

ഹാഫിസ് സയിദിനെയും നാലു അനുയായികളെയുമാണ്​ പാകിസ്ഥാന്‍ വീട്ടുതടങ്കലിലാക്കിയിരുന്നത്​. ജിഹാദിന്‍റെ പേരില്‍ ഹാഫിസ് സയിദ് ഭീകരവാദം വളര്‍ത്തുന്നുവെന്ന് പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തുകയും ചെയ്​തിരുന്നു.  പാക് ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡിന് മുമ്പാകെയാണ് ആഭ്യന്തരമന്ത്രാലയം ഇക്കാര്യം അറിയിച്ചിരുന്നത്.

അതേസമയം, തന്നെ തടങ്കലിലാക്കിയതിനെതിരെ ഹാഫിസ് സയിദ് ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡിനെ സമീപിച്ചിരുന്നു.  കശ്‌മീരികള്‍ക്കുവേണ്ടി ശബ്​ദമുയര്‍ത്തുന്നതിനാണ് തന്നെ തടങ്കലിലാക്കിയതെന്നാണ് സയിദ്​  വാദിച്ചിരുന്നത്​. എന്നാല്‍ സയിദി​ന്‍റെ വാദം പാക് അഭ്യന്തരമന്ത്രാലയം തള്ളിയിരുന്നു.

Follow Us:
Download App:
  • android
  • ios