Asianet News MalayalamAsianet News Malayalam

കശ്​മീരിൽ ​കൊല്ലപ്പെട്ട തീവ്രവാദികൾ ഉപയോഗിച്ചത്​​ പാക്​ മുദ്രയുള്ള ഗ്രനേഡുകൾ

Pak terrorism
Author
First Published Oct 8, 2016, 4:44 PM IST

ശ്രീനഗർ: കശ്​മീരിലെ നൗഗം സെക്​റിൽ കഴിഞ്ഞ ദിവസം നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ കൊല്ലപ്പെട്ട തീവ്രവാദികളുടെ പക്കലുണ്ടായിരുന്നത്​ പാക്​  നിർമ്മിത ഗ്രനേഡുകളെന്ന്​ കരസേന. വ്യാഴാഴ്​ച നൗഗം സെക്​ടറില്‍ നുഴഞ്ഞുകയറാനുള്ള ശ്രമത്തിനിടെ ​​സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് ഭീകരരില്‍ നിന്നും പിടിച്ചെടുത്ത ​ഹാൻഡ്​ ഗ്രനേഡുകളിലും യു.ബി.ജി എൽ ഗ്രനേഡുകളിലും പാകിസ്​താൻ ഓര്‍ഡിനൻസ്​ ഫാക്​ടറിയുടെ മുദ്ര ഉണ്ടായിരുന്നെന്നാണ് സൂചനകള്‍.

മരുന്നുകളും ഭക്ഷണ സാധനങ്ങളുടെ പാക്കറ്റുകളും പാക്​ നിർമിതമാണെന്നും കരസേന സൂചന നല്‍കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ശക്തിയേറിയ സ്​ഫോടക വസ്​തുക്കൾ, പളാസ്​റ്റിക്​ എക്​സ്പ്ലോസീവ്​,  പെട്രോളിയം ജെല്ലി, സ്​ഫോടക ദ്രവ്യങ്ങൾ, ലൈറ്ററുകൾ എന്നിവ ഭീകരരിൽ നിന്നും പിടിച്ചെടുത്തിരുന്നു.

സെപ്​തംബറിൽ കശ്​മീരിലെ പൂഞ്ചിലും സെപ്​തംബർ 18ന്​ ഉറിയിലുമുണ്ടായ ആക്രമണങ്ങളിൽ സമാനമായ സ്​ഫോടന വസ്​തുക്കളാണ്​ കണ്ടെടുത്തിരുന്നത്​. പാകിസ്​താനാണ്​ തീവ്രവാദികളെ സ്​പോൺസർ ചെയ്യുന്നത്​ എന്നതി​ന്‍റെ വ്യക്തമായ തെളിവുകളാണിതെന്ന് സൈന്യം പറയുന്നു.

Follow Us:
Download App:
  • android
  • ios