ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. കൃഷ്ണഘാട്ടി മേഖലയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം ആക്രമണം നടത്തി. രാവിലെ 6. 20 ഓടെയായിരുന്നു മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ചുള്ള ആക്രമണം. 

ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഇന്നലെ നൗഷേര, രാംഗഢ് സെക്ടറുകളില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. അതിനിടെ ശ്രീനഗറില്‍ സിആര്‍പിഎഫ് ബങ്കറിന് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 4 ജവാന്മാര്‍ക്കു പരിക്കേറ്റു.