ജമ്മു കാശ്മീര്‍: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. പൂഞ്ചിലെ കൃഷ്ണഘാട്ടി മേഖലയില്‍ ജനവാസ കേന്ദ്രം ലക്ഷ്യമിട്ട് പ്രകോപനമില്ലാതെ പാകിസ്താന്‍ റേഞ്ചേഴ്‌സ് വെടിവയ്പ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തി. ചകന്ദബാഗിലെ വ്യാപാര കേന്ദ്രത്തില്‍ ഷെല്ലുകളും വെടിയുണ്ടകളും പതിച്ചു. പാകിസ്താനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.