ദില്ലി: ഇന്ത്യൻ അതിർത്തി കടന്നെത്തിയ പാകിസ്ഥാൻ ബാലനെ ഇന്ത്യ തിരിച്ചയച്ചു. ശാരീരിക വെല്ലുവിളികൾ നേരിടുന്ന 12 വയസുകാരൻ ഹസ്നെയിൻ കഴിഞ്ഞ മെയിലാണ് പഞ്ചാബിലെ ഫിറോസ്പൂർ അതിർത്തി കടന്നെത്തിയത്.
ഇന്ത്യൻ സൈന്യത്തിന്‍റെ പിടിയിലായ ബാലൻ കുറ്റക്കാരനല്ലെന്ന് ഫിറോസ്പൂർ ജുവനൈൽ ജസ്റ്റീസ് ബോർഡ് കണ്ടെത്തി. നവമാധ്യമങ്ങളിലൂടെ പാക് മാധ്യപ്രവർത്തക മെഹർ തെറാർ അടക്കം നടത്തിയ ഇടപെടലിലൂടെയാണ് ഹസ്നെയിന്‍റെ കുടുംബത്തെ കണ്ടെത്തിയത്. വിദേശകാര്യ മന്ത്രായലത്തിന്‍റെ നിർദ്ദേശപ്രകാരം വാഗ അതിർത്തിയിൽ വച്ച് ഇന്ന് ഹസ്നെയിനെ പാക് അധികൃതർക്ക് കൈമാറി.
